OPEN NEWSER

Wednesday 19. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണസമൃദ്ധി, ഓണവിപണികള്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെ

  • Mananthavadi
19 Aug 2026

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികള്‍ ആഗസ്റ്റ് 22 മുതല്‍ 25 വരെ പ്രവര്‍ത്തിക്കും. 'വിലസ്ഥിരതക്കായുള്ള വിപണി ഇടപെടല്‍ ' പദ്ധതിയുടെ ഭാഗമായ 41 കര്‍ഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവര്‍ത്തിക്കുക. ഇതില്‍ 26 ചന്തകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പും അഞ്ച് ചന്തകള്‍ വിഎഫ്പിസി കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാള്‍ പത്ത് ശതമാനം അധികം വില നല്‍കി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 

ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ഇതേ രീതീയില്‍ 20 ശതമാനം അധിക വില നല്‍കി സംഭരക്കും. ചില്ലറ വില്‍പ്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കൃഷിഭവന്‍ പരിധിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ഷക ചന്തകള്‍ വഴി സംഭരിച്ച് വിതരണം ചെയ്യും. കര്‍ഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓണസമൃദ്ധി, ഓണവിപണികള്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെ
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി പഞ്ചാബ് സ്വദേശി എക്‌സൈസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു
  • ഓപ്പറേഷന്‍ തണ്ടര്‍: സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന: യുവാവ് അറസ്റ്റില്‍
  • ശ്രീറാം ലോണ്‍ തട്ടിപ്പ്; കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി യുവമോര്‍ച്ച
  • റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേര്‍ന്നു
  • കാട്ടാനയെ വനത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
  • മാനന്തവാടിയില്‍ മാല കവര്‍ച്ചാശ്രമം; വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു
  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show