സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
തലപ്പുഴ: തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം, കീഴാറ്റൂര്‍, പട്ടിക്കാട്, കാരാടാന്‍ വീട്ടില്‍, മൊയ്തീന്‍ കുട്ടി (49) യെയാണ് തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ വച്ച് പിടികൂടിയത്.ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
