OPEN NEWSER

Sunday 23. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്

  • Mananthavadi
23 Aug 2026

മാനന്തവാടി: സ്‌കൂള്‍ പഠനകാലത്ത് ഒരേ കേഡറ്റ് ബാച്ചില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച നാലു സുഹൃത്തുക്കള്‍ ഇനി കേരള പോലീസിലും ഒന്നിച്ചു സേവനമനുഷ്ഠിക്കും. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2013-2015 എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ബാച്ച് അംഗങ്ങളായിരുന്ന അഭിജിത്.സി. അജയന്‍, സാമുവല്‍ റെയ്മണ്ട്, മുഹമ്മദ് അര്‍ഷാദ്, എം.എസ്. ഷാറോണ്‍ എന്നിവരാണ് പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം സ്‌റ്റേറ്റ് ആംഡ് പോലീസ് ക്യാമ്പില്‍ നടന്ന പോലീസ് ബാന്‍ഡ് ടീം പാസിംഗ് ഔട്ട് പരേഡിന് ശേഷമാണ് ഇവര്‍ ഔദ്യോഗികമായി സേനയുടെ ഭാഗമായത്.



എസ്.പി.സി ബാന്‍ഡ് ടീമിലെ തുടക്കം: സംസ്ഥാനത്ത് ആദ്യമായി എസ്.പി.സി ബാന്‍ഡ് ടീം ആരംഭിച്ച സ്‌കൂളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. അന്നത്തെ മാനന്തവാടി സി.ഐ. പി.എല്‍. ഷൈജു, എസ്.പി.സി ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ ജോസഫ് സി. പോളിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ബാന്‍ഡ് ടീം രൂപീകരിച്ചത്.
പരിശീലനവും സേവനവും: റിട്ട. പോലീസ് ബാന്‍ഡ് അംഗം ജോസഫ് ഓടപ്പള്ളമാണ് ഇവര്‍ക്ക് ബാന്‍ഡ് പരിശീലനം നല്‍കിയത്. ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍ പി.വി. ബേബി, അധ്യാപകന്‍ ജിജി ജോസഫ് എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കി. പിന്നീട് ജില്ലാ പോലീസ് ബാന്‍ഡ് ടീം ക്യാപ്റ്റന്‍ ബഷീര്‍ പനമരത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ മുന്നേറി.
?അഭിമാന നിമിഷം: സ്‌കൂള്‍ തലത്തില്‍ തുടങ്ങിയ ബാന്‍ഡ് പരിശീലനം വഴി പോലീസിന്റെയും എസ്.പി.സിയുടെയും നിരവധി സംസ്ഥാനതല പരേഡുകളില്‍ വര്‍ഷങ്ങളോളം പങ്കെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
?ഒന്നിച്ചു പഠിച്ച വിദ്യാലയത്തിനും കേഡറ്റ് കൂട്ടായ്മയ്ക്കും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ നാലു യുവാക്കളുടെ ഈ നേട്ടം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
  • റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ വാഹനമിടിച്ച് മരിച്ചു
  • ദുരന്ത ബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവല്‍ക്കരിക്കരുത്: ചരിത്രത്തിലെ ചൂഷണം മറക്കരുത്: മണിക്കുട്ടന്‍ പണിയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show