പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
പുല്‍പ്പള്ളി: പാതിരി റിസര്‍വ് വനത്തിനുള്ളില്‍ മോഡിഫിക്കേഷന്‍ വരുത്തിയ കാറുമായി അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുല്‍പ്പള്ളി പുത്തന്‍ പുരയില്‍ ക്രിസ്റ്റി പോള്‍ (24) ആണ് കേസിലെ പ്രധാന പ്രതി. സംഘം സഞ്ചരിച്ച KL 14 C 6439 നമ്പര്‍ കാര്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വനത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടാണ് സംഘം വീഡിയോ ചിത്രീകരിച്ചതെന്ന് വനം വകുപ്പ് അറിയിച്ചു. കേസില്‍ അജിത് എ.ആര്‍ എരിയപ്പള്ളി, സ്റ്റീവ് ജോണ്‍ മാനന്തവാടി,ഷാരോണ്‍ സെബാസ്റ്റ്യന്‍ എന്നിവരും ഉള്‍പ്പെട്ടതായി
പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. നിജേഷ് അറിയിച്ചു.മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഇവരുടെ വയസ്സ്, പൂര്‍ണ്ണ മേല്‍വിലാസം എന്നിവ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.വനത്തില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെയും വന്യജീവി സാന്നിധ്യം കൂടുതലുള്ള മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ചെതലത്ത് റെയിഞ്ച് ഓഫീസര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
