OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോധികയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

  • Mananthavadi
05 Aug 2026

മാനന്തവാടി: മദ്യലഹരിയില്‍ വയോധികയായ അമ്മയെ വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മകനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാല്‍ പിലാക്കണ്ടിക്കുന്നേല്‍ വീട്ടില്‍ ദിനേശന്‍ (50) ആണ് പിടിയിലായത്.കഴിഞ്ഞ ഓഗസ്റ്റ് 1ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന വയോധികയെ തടഞ്ഞുനിര്‍ത്തിയ പ്രതി, ക്രൂരമായി മര്‍ദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ തിരിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെന്നും, വിഷം തന്നാല്‍ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വയോധിക നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മര്‍ദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

മാനന്തവാടി ഇന്‍സ്‌പെക്ടര്‍പി റഫീഖ്, എസ് ഐ കെ.കെ സോബിന്‍, അര്‍ജുന്‍, സുനില്‍ കുമാര്‍, എസ്.സി.പി.ഒ കെ. ഡി ജോബി, സി പി ഒ മാരായ മുഹമ്മദ് നിസാര്‍, കെ നിബിന്‍, ടി ആര്‍ അനുരാജ്എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show