OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആനക്കാം പൊയില്‍ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു

  • Keralam
05 Aug 2026

ആനക്കാംപൊയില്‍:കള്ളാടി മണ്ണിടിച്ചല്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാതയുടെ ആനക്കാംപൊയില്‍ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു.സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുനല്‍കിക്കൊണ്ട് തുരങ്ക പാത നിര്‍മ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോണ്‍ മാതാ, മേപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ നജീബ് കാരാടന്‍, ബി നാസര്‍, എന്നിവരടങ്ങുന്ന സംഘമാണ്  സന്ദര്‍ശനം നടത്തിയത്. 

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിവാകര്‍ ജോഷി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗുല്‍സാര്‍ അഹമ്മദ്, കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show