OPEN NEWSER

Wednesday 05. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാല്‍ച്ചുരത്തില്‍ പകല്‍ യാത്രയാവാം; രാത്രിയാത്രക്ക് നിരോധനം

  • Keralam
05 Aug 2026

പാല്‍ച്ചുരം:കണ്ണൂര്‍ വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലെ ഗതാഗതനിരോധനം ഭാഗികമായി നീക്കി കണ്ണൂര്‍ കളക്ടര്‍ ഉത്തരവിട്ടു.
എന്നാല്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്. കനത്ത മഴയിലുണ്ടായ മണ്ണിടി ച്ചിലിനെത്തുടര്‍ന്നായിരുന്നു പാല്‍ച്ചുരം അടച്ചിട്ടത്. ശനിയാഴ്ച രാവിലെയാണ് ചുരം റോഡില്‍ ചെകുത്താന്‍ തോടിന് സമീപം റോഡിലേക്ക് മണ്ണും വലിയ പാറക്കല്ലുകളും വീണ് ഗതാഗതം തടസ്സ പ്പെട്ടത്. വൈകുന്നേരത്തോടെ ഇവ നീക്കംചെയ്‌തെങ്കിലും വീണ്ടും മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഗതാഗതം നിരോധിച്ചത്. ഇതിന് ശേഷവും ചുരം പാതയുടെ പലഭാഗത്തും ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായി. കഴിഞ്ഞമാസം 19ന് ചുരത്തിലെ ഗതാഗതം പൂര്‍ണമായി നിരോധിച്ചശേഷം കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് രണ്ടാഴ്ചയ്ക്കകം തകര്‍ന്നത്. റോഡരികിലെ ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ മഴ വെള്ളം കുത്തിയൊലിച്ചാണ് റോഡ് അതിവേഗം തകര്‍ന്നത്. ഇപ്പോള്‍ റോഡരികിലെ ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ചുരം റോഡില്‍ ആരംഭിച്ചിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ഗവ. മെഡിക്കല്‍ കോളേജിന് ആശ്വാസം: ഈ വര്‍ഷവും 50 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി
  • പാല്‍ച്ചുരത്തില്‍ പകല്‍ യാത്രയാവാം; രാത്രിയാത്രക്ക് നിരോധനം
  • വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അടിയന്തര സ്‌കാനിങ് നിഷേധിച്ചു; ഒടുവില്‍ രാഷ്ട്രീയ ഇടപെടലില്‍ 17കാരിക്ക് ചികിത്സ ലഭ്യമാക്കി.
  • മീനങ്ങാടി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ അഴിമതി പോലീസ് കേസെടുത്തു
  • വയനാട് ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 112 കുടുംബങ്ങള്‍
  • വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം
  • ഓപ്പറേഷന്‍ തൂഫാന്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
  • വയനാട്ടിലേക്ക് ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷന്‍
  • വയനാട് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
  • വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show