OPEN NEWSER

Tuesday 04. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടിലേക്ക് ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷന്‍

  • Kalpetta
04 Aug 2026

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തില്‍ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദല്‍ പാതകള്‍ അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങള്‍ക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ നിരന്തര ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഇടയ്ക്കിടെയുള്ള ഗതാഗത തടസ്സങ്ങളും വയനാട്ടിലേക്കുള്ള യാത്രയെ ദുഷ്‌കരമാക്കുന്നതായും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.ചിപ്പിളിത്തോട്–മറുതിലാവ് പാതയും പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയും അടിയന്തരമായി യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ പദ്ധതികള്‍ പൂര്‍ത്തിയായാല്‍ വയനാട്ടിലേക്കുള്ള യാത്ര കൂടുതല്‍ സുരക്ഷിതവും സുഗമവുമായി മാറുകയും ടൂറിസം, വ്യാപാരം, കൃഷി തുടങ്ങി വിവിധ മേഖലകള്‍ക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

വയനാടിന്റെ ദീര്‍ഘകാല വികസനത്തിനും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി ബദല്‍ പാതകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും വയനാട് ടൂറിസം അസോസിയേഷന്‍ ആവശ്യപ്പെട്ടു.ജില്ലാ ചെയര്‍മാന്‍ സൈതലവി കെ പി, പ്രസിഡന്റ് അനീഷ് ബി നായര്‍, സെക്രട്ടറി സൈഫ് വൈത്തിരി, അന്‍വര്‍ മേപ്പാടി, അബ്ദു റഹ്മാന്‍ മാനന്തവാടി , മനോജ് മേപ്പാടി, പട്ടു വിയ്യനാടന്‍, സുമ പള്ളിപ്രം, വര്‍ഗീസ് എ ഓ, പ്രബിത ചുണ്ടേല്‍, ബാബു ബത്തേരി, സന്ധ്യ ത്രീ റൂട്ട്‌സ്, മുനീര്‍ കാക്കവയല്‍ യാസീന്‍  എന്നിവര്‍ സംസാരിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടിലേക്ക് ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷന്‍
  • വയനാട് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
  • വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വയനാട് ജില്ലയിലെ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം: മന്ത്രി ടി സിദ്ദീഖ്
  • മഴ മുന്നറിയിപ്പ്; വയനാട് ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
  • മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
  • വയനാട് ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങള്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കള്‍; പോലീസ് മേധാവിക്ക് പരാതി
  • വയനാട് ജില്ലയില്‍ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show