16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളുടെ ബന്ധുക്കള്‍; പോലീസ് മേധാവിക്ക് പരാതി
മാനന്തവാടി: 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരില്‍ പോലീസെടുത്ത കേസ് തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ആരോപിച്ച് കേസില്‍ പ്രതിയായ അജിത് കുമാറിന്റെ അമ്മ പോലീസ് മേധാവിക്ക് പരാതി നല്‍കി.കഴിഞ്ഞ ജൂലൈ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് അച്ഛന്‍ നല്‍കിയ പരാതിയില്‍ മാനന്തവാടി പോലീസ് (െ്രെകം നമ്പര്‍ 721/2026) കേസ് രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്നേദിവസം അത്തരം കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജൂലൈ 12ന് രാത്രി 9 മണിക്ക് സുഹൃത്തായ ജനീലിയക്കൊപ്പം രക്ഷിതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് പെണ്‍കുട്ടി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയത്. ജനീലിയ മുന്‍പും ഈ വീട്ടില്‍ താമസിച്ചിട്ടുള്ള അടുത്ത സുഹൃത്താണ്. തട്ടിക്കൊണ്ടുപോയെന്നോ ഭീഷണിപ്പെടുത്തിയെന്നോ തെളിയിക്കുന്ന സന്ദേശങ്ങളൊന്നും മൊബൈല്‍ ഫോണുകളില്‍നിന്ന് ലഭിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് നേരെ ശാരീരികമോ മാനസികമോആയ അതിക്രമങ്ങളോ നിര്‍ബന്ധിച്ച് മദ്യപിപ്പിക്കലോ ഉണ്ടായിട്ടില്ല.അപകടം നടന്ന വിവരം 13ന് തന്നെ വീട്ടുകാര്‍ അറിഞ്ഞിട്ടും കേസ് കൊടുത്തിരുന്നില്ല. എന്നാല്‍ അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ലഹരി മാഫിയ ബന്ധം ആരോപിച്ച് വാര്‍ത്തകള്‍ വന്നതോടെ, പെണ്‍കുട്ടിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഭയത്താലാണ് അച്ഛന്‍ വ്യാജ പരാതി നല്‍കിയതെന്നും പ്രതിഭാഗം ആരോപിക്കുന്നു.
ജിതിന്‍ എ.വി. എന്ന പ്രതിയുടെ കൂടെ പാലാക്കുകയിലെ അജിത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം, അമല്‍ കൃഷ്ണ എന്ന പ്രതിക്കൊപ്പം മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.രാത്രി 9 മണി മുതല്‍ പെണ്‍കുട്ടി മാനന്തവാടി ടൗണ്‍ പരിസരത്തുണ്ടായിരുന്നു എന്നത് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
കുറ്റകൃത്യത്തില്‍ പങ്കില്ലാത്ത പ്രതികളുടെ മുന്‍ ക്രിമിനല്‍ പശ്ചാത്തലം മാത്രം പരിഗണിച്ചാണ് പോലീസ് ഇത്തരമൊരു കേസില്‍ അന്യായമായി ഉള്‍പ്പെടുത്തിയതെന്ന് അഭിഭാഷകനായ അഡ്വ. അഖില്‍ വേണുഗോപാല്‍ വ്യക്തമാക്കി. വ്യാജ പരാതിയായതിനാല്‍ അച്ഛന്റെ വാദങ്ങള്‍ക്കനുസരിച്ച് മൊഴി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതുകൊണ്ടാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താത്തതെന്നും, കേസില്‍ മൂന്ന് പ്രതികള്‍ക്കായി തിങ്കളാഴ്ച ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
