OPEN NEWSER

Saturday 01. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;

  • S.Batheri
01 Aug 2026

മൂടക്കൊല്ലി: എക്‌സൈസ് ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് കെ.യും പാര്‍ട്ടിയും ഡ്രൈഡേ ദിനത്തില്‍ നടത്തിയ പരിശോധനയില്‍ മൂടക്കൊല്ലി ഭാഗത്തെ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, ഒമ്പത് കുപ്പി ബീയറും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി മദ്യ കേസുകളിലെ പ്രതിയും മൂടക്കൊല്ലിയിലെ വിവിധ ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടത്തി വരുന്നതുമായ മൂടക്കൊല്ലി കാരക്കാട് കെ.എ ഷണ്മുഖദാസ് (64) നെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്, രജീഷ് .ആര്‍, ബിനുമോന്‍ എ.എം ,സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, നിക്കോളാസ് ജോസ്, അനില്‍.എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജലജ  എം.ജെ, സി.ഇ.ഒ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്‍.എം എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരി ജെഎഫ്‌സിഎം  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 28 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍ ഡ്രൈഡേ വില്‍പ്പനക്കായിവീട്ടില്‍ സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യവും,9 കുപ്പി ബീയറും പിടികൂടി ;
  • വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
  • ശക്തമായ മഴ: വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
  • വയനാട്ടില്‍ ആദ്യഘട്ടത്തില്‍ പകുതി മഴ മാത്രം; ഒടുവിലത്തെ ദിനങ്ങളില്‍ കനത്ത മഴ
  • വയനാട്ടില്‍ ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം
  • കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
  • പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു
  • കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; മോട്ടോറില്‍ നിന്നും ഷോക്കേറ്റതായി സംശയം
  • താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show