കാലവര്‍ഷം ശക്തം;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യില്‍ ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാപ്പുവയല്‍ ജി എല്‍ പി സ്‌കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയല്‍ ജി എല്‍ പി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.
ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാതല കണ്‍ട്രോള്‍ റൂം
04936 204151, 9526804151, 8078409770.
വൈത്തിരി താലൂക്ക് 04936 256100, 04936 255229, 8590842965, 9447097705
ബത്തേരി താലൂക്ക്04936 220296, 04936 223355, 6238461385, 9447097707
മാനന്തവാടി താലൂക്ക് 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങള്‍ക്ക് 1077 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
