OPEN NEWSER

Friday 31. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുത്തങ്ങ സമരം: പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

  • S.Batheri
31 Jul 2026

മുത്തങ്ങ: മുത്തങ്ങ സമരത്തില്‍ പോലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ കുറ്റവിമുക്തരാക്കി.മറ്റൊരു പൊലീസുകാരനായ അബ്ദുല്‍  സലാമിന് വെട്ടേറ്റ് പരിക്കേറ്റ സംഭവത്തില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര് പ്രതികളെന്ന് കോടതി കണ്ടെത്തി.ഗീതാനന്ദന്‍, രമേശന്‍, അനില്‍കുമാര്‍  , ബിനു എന്നിവരാണ് പ്രതികള്‍,.സംഭവം നടന്ന് 23 വര്‍ഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ പത്തനാപുരം ആണ് വിധി പറഞ്ഞത്. 2003 ഫെബ്രുവരി 19നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. കുടിലുകള്‍ പൊളിച്ചുനീക്കാന്‍ എത്തിയ പൊലീസ് സംഘത്തില്‍ കണ്ണൂര്‍ കൊയ്യം സ്വദേശിയായ കോണ്‍സ്റ്റബിള്‍ വിനോദുമുണ്ടായിരുന്നു.
രാവിലെ 8ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി. ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ആ ഏറ്റുമുട്ടലിനൊടുവില്‍ വിനോദിനെ സമരക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തല്‍.

എം ഗീതാനന്ദനായിരുന്നു കേസില്‍ ഒന്നാം പ്രതി. കേസില്‍ ആകെയുള്ള 53 പ്രതികളില്‍ 15 പേര്‍ ഇതിനോടകം മരിച്ചിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും വാര്‍ദ്ധക്യത്തിന്റെ അവശതകളിലാണ്.
മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്ന് വിനോദിന്റെ സഹോദരന്‍ കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു. 23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് താന്‍. തങ്ങള്‍ക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആദ്യകാലം മുതല്‍ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സര്‍വ്വീസില്‍ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചില്ലെന്നും ബാബു ആരോപിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ സമരം: പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
  • ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്
  • കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
  • ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് തടവും പിഴയും
  • ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ
  • യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാന്‍ഡില്‍
  • ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
  • വയനാട് ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
  • അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show