OPEN NEWSER

Thursday 30. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാന്‍ഡില്‍

  • Mananthavadi
30 Jul 2026

മാനന്തവാടി: യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട്, കാവിലുംപാറ, കുനിയില്‍ വീട്ടില്‍ കെ.സി മനോജ് (49) നെയും ഒത്താശ ചെയ്ത കൊട്ടിയൂര്‍ നെടുമ്പാറ വീട്ടില്‍ എന്‍.ജി ബിന്ദു (43) എന്നിവരെയും യുവതിയുടെ ഭര്‍തൃ മാതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ മാസത്തില്‍ ബിന്ദു വാടകക്ക് താമസിക്കുന്ന വീട്ടില്‍ അമ്മയെ നോക്കാന്‍ ആളെ വേണമെന്ന് പറഞ്ഞ് അതിജീവിതയെ ഭര്‍തൃ മാതാവ് ബിന്ദുവിന്റെ വാടക വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒന്നാം പ്രതിയായ മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗീകാതിക്രമം നടത്തുകയും ഇതിനായി മനോജില്‍ നിന്ന് ബിന്ദു പണം കൈപ്പറ്റുകയും ചെയ്തു. കേസില്‍ ഒത്താശ ചെയ്ത ഭര്‍തൃ മാതാവായ സ്ത്രീയെയും പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബം തകര്‍ക്കുമെന്നും ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പരാതി ലഭിച്ചയുടന്‍ മാനന്തവാടി പോലീസ് കേസെടുക്കുകയും അന്വേഷണം വി.ലതീഷ് (മാനന്തവാടി ഡി.വൈ.എസ്.പി) ഏറ്റെടുക്കുകയുമായിരുന്നു. മനോജിനെയും ഭര്‍തൃ മാതാവായ സ്ത്രീയും നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ ബിന്ദുവിനെയും റിമാന്‍ഡ് ചെയ്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാന്‍ഡില്‍
  • ചങ്ങരംകുളത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
  • വയനാട് ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
  • അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
  • പതിനാറുകാരിയെ തട്ടി കൊണ്ടുപോയെന്ന കേസ്: നാല് പേര്‍ അറസ്റ്റില്‍
  • മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന
  • ഓപ്പറേഷന്‍ തൂഫാന്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ ലഹരി വേട്ട; എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • മഴ കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യത
  • സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show