OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

  • Kalpetta
28 Jul 2026

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വയനാട്ടിലെ മനുഷ്യവന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ജില്ലയില്‍ വന്യമൃഗശല്യം തടയുന്നതിനായി 60 കിലോമീറ്റര്‍ നീളത്തില്‍ പുതിയ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കും. കൂടാതെ, നിലവിലുള്ള 25 കിലോമീറ്റര്‍ സോളാര്‍ വേലികളുടെ അറ്റകുറ്റപ്പണികളും പണികളും പൂര്‍ത്തിയാക്കി സജ്ജമാക്കിയിട്ടുണ്ട്.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഏകദേശം 100 കിലോമീറ്റര്‍ റോഡുകളില്‍ വന്യമൃഗങ്ങളുടെ കാഴ്ച തടസ്സപ്പെടാതിരിക്കാന്‍ വിസ്റ്റ ക്ലിയറന്‍സ്  നടപ്പിലാക്കും. വനം വകുപ്പിന് പുറമെ പി.ഡബ്ല്യൂ.ഡി, പഞ്ചായത്ത് റോഡുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് ഈ പ്രവര്‍ത്തി നടത്തുന്നത്.വയനാട്ടിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 4 പുതിയ ആര്‍.ആര്‍.ടി  യൂണിറ്റുകള്‍ കൂടി 100 ദിവസത്തിനകം സജ്ജമാക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • മഴ കനക്കും, 6 ജില്ലകളില്‍ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യത
  • സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show