OPEN NEWSER

Monday 27. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു

  • S.Batheri
27 Jul 2026

ബത്തേരി: പൊന്‍കുഴി ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം സുഗമവും സുരക്ഷിതവുമായി നടത്താനുള്ള ഒരുക്കങ്ങള്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. വാവ് ബലിയില്‍
ആയിരക്കണക്കിന്  ആളുകള്‍ പങ്കെടുക്കുന്നതിനാല്‍  ഗതാഗതം,  ശുചിത്വം, കുടിവെള്ള വിതരണം, പാര്‍ക്കിംഗ്, ആരോഗ്യ സേവനങ്ങള്‍, തിരക്ക് നിയന്ത്രണം  ഉള്‍പ്പെടെയുള്ള  അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗത്തില്‍ എം.എല്‍.എ നിര്‍ദേശം നല്‍കി.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കര്‍ണ്ണാടക സര്‍ക്കാരുമായി സഹകരിച്ച് കര്‍ണ്ണാടക ചെക്‌പോസ്റ്റില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഭക്തജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ അധിക സര്‍വീസുകള്‍ ഉറപ്പാക്കും. വാവ് ദിനത്തില്‍ സ്വകാര്യ ബസുകള്‍ പുലര്‍ച്ചെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് യോഗത്തില്‍ അറിയിച്ചു.


ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലും ഹരിതചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കും. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ച് പരിസരം ശുചിയായി നിലനിര്‍ത്താന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. ക്ഷേത്ര പരിസരത്ത്  മെഡിക്കല്‍ ടീം, ആംബുലന്‍സ്  സൗകര്യം ലഭ്യമാക്കും.
ജനങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്  പൊലീസ് സേനയെ വിന്യസിക്കും. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാക്കും. ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.

കര്‍ക്കിടക വാവ് ബലിക്കെത്തുന്നവര്‍ക്ക് പ്രയാസങ്ങളില്ലാതെ ബലിതര്‍പ്പണം   നടത്തുന്നതിന്  സര്‍ക്കാര്‍ വകുപ്പുകള്‍, ക്ഷേത്ര ഭാരവാഹികള്‍, ജനപ്രതിനിധികള്‍  സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന്  എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന
യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന രവീന്ദ്രന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   എം.കെ ജയ, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ വി.ആര്‍ ജയപ്രകാശ്, ഡി.വൈ.എസ്.പി. എന്‍. രാജേഷ് കുമാര്‍, ക്ഷേത്രഭാരവാഹികളായ കെ.ജി. ഗോപാലപിള്ള, സുരേന്ദ്രന്‍ ആവേത്താന്‍, ബാബു കട്ടയാട്, ബാബു പഴുപ്പത്തൂര്‍, െ്രെപവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show