വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
കല്‍പ്പറ്റ: രൂക്ഷമായ വേനലില്‍പോലും 10 വര്‍ഷം വൈദ്യുത വിതരണം ഉറപ്പാക്കിയ സംസ്ഥാനത്തെ, യുഡിഎഫ് സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുന്നതിനെതിരെ പ്രതിഷേധ വെളിച്ചം തീര്‍ത്ത് സിപിഐഎം. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ നാടിനെ ഇരുട്ടിലാക്കിയ യുഡിഎഫ് നയത്തിനെതിരെ ജില്ലയിലെ മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും മെഴുകിതിരി തെളിയിച്ച് പ്രതിഷേധിച്ചു. വീടുകളിലും പ്രതിഷേധാഗ്‌നി ജ്വലിച്ചു. കുടുംബങ്ങളൊന്നടങ്കം സമരത്തില്‍ അണിചേര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ച പത്തുവര്‍ഷവും പവര്‍കട്ടില്ലാതെയാണ് സംസ്ഥാനം മുന്നേറിയതെന്നും വേനലിലും മഴകുറഞ്ഞപ്പോഴും ആവശ്യമായ ക്രമീകരണത്തിലൂടെ വൈദ്യുതി ഉറപ്പാക്കിയിരുന്നെന്നും
പ്രതിഷേധക്കാര്‍ പറഞ്ഞു.മഴക്കാലത്തുപോലും നിരന്തരം വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും ഞായറാഴ്ച സമരജ്വാല ഉയര്‍ന്നത്.
വൈദ്യുതി വാങ്ങുന്നതിലുള്‍പ്പെടെ ആവശ്യമായ ക്രമീകരണം നടത്താതെ ജനങ്ങളെ സര്‍ക്കാര്‍ ദുരിതത്തിലാഴ്ത്തുകയാണ്. യുഡിഎഫ് നേതൃത്വവും സര്‍ക്കാരും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന് ഉത്തരം പറയണമെന്നും വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാലില്‍ ജില്ലാ സെക്രട്ടറി കെ റഫീഖ് നിര്‍വഹിച്ചു. പി സി ബെന്നി അധ്യക്ഷനായി. എം മുരളീധരന്‍, കെ വിജയന്‍, എം പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ഗഗാറിന്‍ വൈത്തിരി ലോക്കലിലും, പി വി സഹദേവന്‍ മാനന്തവാടി ട!ൗണ്‍, രുഗ്മിണി സുബ്രഹ്മണ്യന്‍ കേണിച്ചിറ, എ എന്‍ പ്രഭാകരന്‍, എം മധു എന്നിവര്‍ ഏച്ചോം ലോക്കലിലും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
