ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഇടക്കാലത്തെ ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വര്‍ധിച്ചത്. നിലവില്‍ തെക്കന്‍ കേരളത്തില്‍ മഴയില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വ്യാപക മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. അതേസമയം എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ലഭിച്ചിട്ടില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
