OPEN NEWSER

Friday 24. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി

  • Keralam
24 Jul 2026

താമരശ്ശേരി: ദേശീയപാത 766 ചുരം ബൈപാസ് ( ചിപ്പിലിത്തോട്  മരുതിലാവ്  തളിപ്പുഴ) ഉള്‍പ്പടെ കോഴിക്കോട്  മുതല്‍  മുത്തങ്ങ വരെ നാലുവരി പാത ആയി വികസിപ്പിക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കി ഈ വികസന പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമായി കിട്ടുന്നതിന്  വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവമ്പാടി നിയോജക മണ്ഡലം എംഎല്‍എ സി.കെ. കാസിം  കൊടുവള്ളി നിയോജക മണ്ഡലം എം എല്‍എ പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍  മുഖ്യമന്ത്രി .വി.ഡി.സതീശന്‍,  വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍, റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദീഖ് എന്നിവരെ കണ്ട് ചര്‍ച്ച നടത്തി നിവേദനം നല്‍കി. വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ഹുസൈന്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.ഒ. കുട്ടന്‍, ഭാരവാഹികളായ ജോണി പാറ്റാനി, വി.കെ.അഷ്‌റഫ് റാഷി താമരശ്ശേരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയു മായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍  ചര്‍ച്ച നടത്തി. 



ചുരത്തില്‍ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന  ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ നിര്‍ദിഷ്ട ചുരം ബൈപാസ് അടങ്ങിയ ഈ ദേശീയ പാത വികസന പദ്ധതി  വയനാടിന്റെയും ഒപ്പം മലബാര്‍ മേഖലയുടെയും വികസന മുന്നേറ്റത്തിന് വഴിതുറക്കും.
ഡിപിആര്‍ നടപടികള്‍ ത്വരിതപ്പെടുത്തി  പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും  എന്‍എച്ച്എഐ (NHAI) യുമായും ബന്ധപ്പെട്ട് ആശ്യമായ നടപടികള്‍ സ്വീകരിക്കുമന്ന് 
  മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉറപ്പ് നല്‍കി. ബൈപാസ് ആക് ഷന്‍ കമ്മിറ്റി
ഉന്നയിച്ച വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും ആക് ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി.
എന്‍എച്ച്എഐ റീജനല്‍ ഓഫീസര്‍ കേണല്‍
എ.കെ.ജാന്‍ബാസ്‌നെയും  ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ച് കോഴിക്കോട്  കൊല്ലഗല്‍ ദേശീയ പാത വികസനം സമയബന്ധിതമായി പൂര്‍ത്തി കരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
  • കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show