ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 ലെ ആലാന്‍പടി-മുത്തറ അങ്കണവാടി റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികളും അങ്കണവാടി കുട്ടികളും കടുത്ത ദുരിതത്തിലായി.ഏകദേശം 350 മീറ്റര്‍ നീളമുള്ള ഈ റോഡാണ് 11ഓളം കുടുംബങ്ങളും മുത്തറ അങ്കണവാടിയും ദിവസേന ആശ്രയിക്കുന്നത്. അങ്കണവാടിയിലേക്ക് എത്തുന്ന 10ഓളം കുട്ടികള്‍ക്കും ഈ റോഡ് മാത്രമാണ് പ്രധാന മാര്‍ഗം. എന്നാല്‍ മഴ തുടങ്ങിയതോടെ റോഡ് പൂര്‍ണമായും ചെളിക്കുളമായി മാറിയതിനാല്‍ കുട്ടികള്‍ വഴുതി വീഴുമെന്ന ഭയത്തില്‍ പല രക്ഷിതാക്കളും കുട്ടികളെ അങ്കണവാടിയിലേക്ക് വിടുന്നില്ല. ഇതോടെ കുട്ടികളുടെ പഠനവും അങ്കണവാടി സേവനങ്ങളും തടസ്സപ്പെടുകയാണ്.റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. കൃഷി ആവശ്യങ്ങള്‍ക്കായി എത്തുന്ന ഫോര്‍വീല്‍ പിക്കപ്പ് വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നതിനാല്‍ റോഡ് മുഴുവന്‍ ആഴത്തിലുള്ള കുഴികളും ചെളിക്കുളങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് കാല്‍നട യാത്ര പോലും അതീവ അപകടകരമാണ്.
350 മീറ്റര്‍ റോഡിനായി പഞ്ചായത്ത് നടത്തിയ നടപടി വെറും രണ്ട് ലോഡ് ക്വാറി വേസ്റ്റ് ഇറക്കിയതില്‍ മാത്രമാണ് ഒതുങ്ങിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഇതുകൊണ്ട് റോഡിന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടികളുടെ സുരക്ഷയും പ്രദേശവാസികളുടെ യാത്രാസൗകര്യവും കണക്കിലെടുത്ത് ആലാന്‍പടി–മുത്തറ അങ്കണവാടി റോഡ് അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
