ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
അമ്പലവയല്‍: ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ആയിരംകൊല്ലി, കണക്കയില്‍ വീട്ടില്‍, കെ. സല്‍മാന്‍ ഫാരിസ്(31), കണ്ണൂര്‍, പാപ്പിനിശ്ശേരി, ഷെക്കീറാസ് വീട്ടില്‍, ഇ.കെ. മുഹമ്മദ് ദില്‍ഷാദ്(33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും (SAGOC - Special Action Group Against Organised Crimes) ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എം.ജി റോഡിനടുത്തുള്ള ഹോംസ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ഇവരില്‍ നിന്നും 3 ഗ്രാം എംഡിഎംഎ യും, 2.40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ജെ എല്‍ദോ, അസി സബ് ഇന്‍സ്‌പെക്ടര്‍ സനല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രഭാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് അന്‍സാരി തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
