OPEN NEWSER

Wednesday 22. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനധികൃത മദ്യവില്‍പ്പന: നിരവധി കേസുകളിലെ പ്രതി 'ഉപ്പുമാവ് ബാലന്‍' എക്‌സൈസിന്റൈ പിടിയില്‍

  • S.Batheri
22 Jul 2026

ബത്തേരി: നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി 'ഉപ്പുമാവ് ബാലന്‍' എന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ സി.ബാലന്‍ (59) എക്‌സൈസിന്റെ പിടിയിലായി. 12.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, അനധികൃത മദ്യവില്‍പ്പനയിലൂടെ ലഭിച്ച 4200 രൂപയുമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് കെ.യുടെ നേതൃത്വത്തില്‍ കല്ലൂര്‍ 67 ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നടക്കം ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് വില്‍പ്പനയ്ക്കായി മദ്യം എത്തിച്ചു നല്‍കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

എക്‌സൈസ് പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ കെ. വി., പ്രിവന്റീവ് ഓഫീസര്‍ ബിനുമോന്‍ എ. എം., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, മുഹമ്മദ് നിഷാദ് കെ. യു., മനു കൃഷ്ണന്‍, ആദിത്യ മേനോന്‍, സി.ഇ.ഒ. െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്‍. എം. എന്നിവരും പങ്കെടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജെ.എഫ്.സി.എം. (ഖഎഇങ) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനധികൃത മദ്യവില്‍പ്പന: നിരവധി കേസുകളിലെ പ്രതി 'ഉപ്പുമാവ് ബാലന്‍' എക്‌സൈസിന്റൈ പിടിയില്‍
  • അനധികൃത മദ്യവില്‍പ്പന: നിരവധി കേസുകളിലെ പ്രതി 'ഉപ്പുമാവ് ബാലന്‍' എക്‌സൈസിന്റൈ പിടിയില്‍
  • എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു
  • ഷിഗല്ലെ രോഗബാധ: ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന; മൂന്ന് തട്ടുകടകള്‍ പൂട്ടിച്ചു
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ആപ്പുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍
  • ഷിഗെല്ല രോഗബാധ: വയനാട് ജില്ലയില്‍ ഒരാഴ്ച നീളുന്ന ക്ലോറിനേഷന്‍ െ്രെഡവ്, ഹോട്ടലുകളില്‍ പരിശോധന നടത്തും
  • കള്ളാടി മണ്ണിടിച്ചില്‍: വിദഗ്ധ സമിതിയുടെ സ്ഥലം സന്ദര്‍ശനം 23ന്
  • വയനാട്ടില്‍ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു.
  • തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show