വയനാട്ടില്‍ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു.
മാനന്തവാടി വയനാട് ഗവ.എന്‍ജിനീയറിങ് കോളേജിലെ ഒരു വിദ്യാര്‍ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ തേടിയ ഈ വിദ്യാര്‍ഥിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപുറമേ, ഇതേ കോളേജിലെ മറ്റ് നാല് വിദ്യാര്‍ഥികള്‍ കൂടി രോഗലക്ഷണങ്ങളോടെ നിലവില്‍ ചികിത്സ തേടിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം ബാധിച്ചത്. ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാള്‍ ഹോസ്റ്റല്‍ അന്തേവാസിയും മൂന്നുപേര്‍ പുറത്ത് താമസിച്ച് പഠിക്കുന്നവരുമാണ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിന്റെ അധ്യക്ഷതയില്‍ പേര്യ സി.എച്ച്.സി ജീവനക്കാരെയും കോളേജ് അധികൃതരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേര്‍ന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലില്‍ തിങ്കളാഴ്ച രാത്രിയോടെ ലക്ഷണങ്ങളുള്ള എല്ലാ വിദ്യാര്‍ഥികളെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഒന്‍പതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കോളേജില്‍ അവലോകന യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ?ഈ വര്‍ഷം ജൂണ്‍ ആദ്യവാരത്തില്‍ നെന്മേനി പഞ്ചായത്തിലെ മാര്‍ ബസേലിയസ് എ.യു.പി. സ്‌കൂളില്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 17 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ഞൂറിലധികം പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ വ്യാപനം പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കി ഒരു മാസം പിന്നിടുമ്പോഴാണ് ജില്ലയില്‍ വീണ്ടും ഷിഗല്ലെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
