പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍ . പേര്യ, 34 മൈല്‍, ഞാളാട്ട് വീട്ടില്‍, എന്‍.അഫ്‌സല്‍ (32), പേര്യ 35 മൈല്‍, പരിയാരത്ത് വീട്ടില്‍, ശ്രിജിന്‍ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയില്‍ പിടിച്ചു കയറ്റി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. ഇവര്‍ രണ്ടു പേരും മുന്‍പ് ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
