OPEN NEWSER

Wednesday 15. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു

  • Kalpetta
15 Jul 2026

കല്‍പ്പറ്റ:  കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത്  പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞന്‍ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച  ഉച്ചയ്ക്ക് ശേഷം ടൗണ്‍ഷിപ്പിലെത്തിയത്. മണ്ണ് നിക്ഷേപിച്ച ഓരോ സ്ഥലങ്ങളിലും സംഘാംഗങ്ങള്‍ നേരിട്ടെത്തി പരിശോധിച്ചു. 

ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്‍ പരിസരം, വീടുകളുടെ നിര്‍മാണ മേഖലകള്‍,  റോഡിനോട് ചേര്‍ന്ന് മണ്ണ് കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളാണ് സമിതി അംഗങ്ങള്‍ പരിശോധിച്ചത്. റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായും നിര്‍മാണ ചുമതലയുള്ള കിഫ്‌കോണ്‍, കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി  പ്രതിനിധികളുമായും സംഘാംഗങ്ങള്‍ ചര്‍ച്ച നടത്തി. ടൗണ്‍ഷിപ്പ് നിര്‍മാണ മേഖലയില്‍  കൂട്ടിയിട്ട മണ്ണ്   മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന് സമിതി പരിശോധിക്കുകയാണെന്ന് ഡോ. സന്തോഷ് ജി തമ്പി പറഞ്ഞു. മഴപെയ്യുമ്പോള്‍ ടൗണ്‍ഷിപ്പ് പ്രദേശത്തു നിന്ന് വെള്ളം ഒഴുകി കല്‍പ്പറ്റ നഗരത്തിലെത്തുന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കും. വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജിയോളജിസ്റ്റ് ടി.എം ഷെല്‍ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
  • സെന്‍സസ്: ഹൗസ് ലിസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30 വരെ
  • 'കനിപ്പന്തല്‍ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന്
  • ഓപ്പറേഷന്‍ തൂഫാന്‍; എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
  • കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show