OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം

  • Kalpetta
14 Jul 2026

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണ ഭീതി. മാധ്യമപ്രവര്‍ത്തകനായ രതീഷ് കുഞ്ചത്തൂര്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചുണ്ടേല്‍  ചുണ്ടവയല്‍ഒലിവുമല റൂട്ടില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. റോഡരികില്‍ മറഞ്ഞുനിന്ന ആന പെട്ടെന്ന് സ്‌കൂട്ടര്‍ യാത്രികനായ രതീഷിന്റെ മുന്നിലേക്ക് വരികയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ദുരന്തം ഒഴിവായത്.രതീഷ് കാട്ടാനയുടെ മുന്നില്‍പ്പെടുന്നത് ഇത് രണ്ടാം തവണയാണ്. മുന്‍പ് വീടിന് മുന്നില്‍ വെച്ചുണ്ടായ സമാനമായ സംഭവത്തില്‍ രതീഷിന്റെ സ്‌കൂട്ടര്‍ ആന തകര്‍ത്തിരുന്നു.വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ജനകീയ ഫെന്‍സിംഗ് തകര്‍ന്നതാണ് ഇപ്പോള്‍ ആനശല്യം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ആനയിറങ്ങുന്ന ഭാഗങ്ങളില്‍ ആവശ്യമായ സോളാര്‍ ഫെന്‍സിംഗോ, കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങളോ നിലവിലില്ല.സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.തകര്‍ന്ന ഫെന്‍സിംഗ് പുനഃസ്ഥാപിക്കാനും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാനും വനംവകുപ്പും അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show