OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!

  • Mananthavadi
13 Jul 2026

വെള്ളമുണ്ട: സ്ത്രീകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര കേവലം ഒരു യാത്രയ്ക്കപ്പുറം ഒരു അടിപൊളി ബിസിനസ്സ് അവസരമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ വീട്ടമ്മമാര്‍. യാത്ര തികച്ചും സൗജന്യമായതോടെ, നിത്യോപയോഗ സാധനങ്ങളായ തേങ്ങയും വെളിച്ചെണ്ണയും വിലക്കുറവില്‍ വാങ്ങാന്‍ ഇവര്‍ കൂട്ടത്തോടെ വയനാടന്‍ ചുരമിറങ്ങി കോഴിക്കോട്ടെ കുറ്റിയാടിയിലേക്ക് വണ്ടി കയറുകയാണ്.
വെള്ളമുണ്ട, എട്ടേനാല്‍, ഏഴേനാല്, പത്താംമൈല്‍, നിരവില്‍പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി വനിതകളാണ് ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങാനായി കുറ്റിയാടി, തൊട്ടില്‍പാലം ടൗണുകളിലേക്ക് ദിവസേന യാത്ര ചെയ്യുന്നത്.
 വയനാടും കുറ്റിയാടിയും തമ്മില്‍ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് 15 രൂപ മുതല്‍ 19 രൂപ വരെ വ്യത്യാസമുണ്ട്. ഈ ലാഭം ലക്ഷ്യമിട്ടാണ് വീട്ടമ്മമാരുടെ യാത്ര. നാലും അഞ്ചും കുടുംബങ്ങളിലെ വീട്ടമ്മമാര്‍ ഒരുമിച്ച് സംഘമായാണ് യാത്ര തിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങി സൗജന്യ ബസ്സില്‍ തന്നെ ഇവര്‍ വയനാട്ടിലേക്ക് മടങ്ങിയെത്തുന്നു. കഴിഞ്ഞ ദിവസം ഏഴേനാലില്‍ നിന്ന് ഒരു സംഘം സ്ത്രീകള്‍ വെളിച്ചെണ്ണ വാങ്ങാന്‍ മാത്രമായി കുറ്റിയാടിയിലേക്ക് പോയത് നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു.
ബസ് ടിക്കറ്റിന് പണം വേണ്ടാത്തതിനാല്‍ പുരുഷന്മാരും ഇപ്പോള്‍ ആവശ്യങ്ങള്‍ക്കും ചെറിയ കച്ചവടങ്ങള്‍ക്കുമായി സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു വിടാന്‍ തുടങ്ങിയിട്ടുണ്ട്.

കൈയ്യില്‍ ഒതുങ്ങുന്ന സാധനങ്ങള്‍ കുറ്റിയാടിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി വയനാട്ടിലെത്തിച്ച് ചെറിയ ലാഭത്തില്‍ മറിച്ചു വില്‍ക്കുന്ന ഒരു പുതിയ 'ബിസിനസ്സ് മേഖല'യ്ക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫ്രീ ടിക്കറ്റ് വഴി യാത്രാച്ചെലവ് പൂര്‍ണ്ണമായും ഒഴിവായതാണ് ഈ സ്മാര്‍ട്ട് കച്ചവടത്തിന് വീട്ടമ്മമാര്‍ക്ക് വഴിതുറന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show