OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍

  • Kalpetta
12 Jul 2026

കല്‍പ്പറ്റ: കണ്ണൂര്‍ റെയിഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവല്‍ കോമ്പിങ് ഓപ്പറേഷനില്‍  രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍. ശനിയാഴ്ച രാത്രി 11 മുതല്‍ ഞായറാഴ്ച രാവിലെ അഞ്ച് വരെ നടത്തിയ ആറു മണിക്കൂര്‍ കര്‍ശന പരിശോധനയിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ മൂന്ന് പിടികിട്ടാപ്പുള്ളികളെയും, 22 വാറണ്ട് കേസ് പ്രതികളെയും അറസ്റ്റ് ചെയ്തു. കാപ്പ കേസില്‍ ഉള്‍പ്പെട്ടവര്‍, മുന്‍ കുറ്റവാളികള്‍, റൗഡികള്‍ തുടങ്ങി 195 പേരെ പരിശോധിച്ചു. ലഹരി ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഒമ്പത് കേസുകളും,  മദ്യപിച്ചു വാഹനം ഓടിച്ചതിന് 47 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലും, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമായി 2151 വാഹനങ്ങള്‍ പരിശോധിച്ചു. ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 

ജില്ലയിലെ സേനാംഗങ്ങളെ 32 ടീമുകളായി തിരിച്ച്  നടത്തിയ പരിശോധനക്ക് വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ്, ജില്ലയിലെ ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും കോമ്പിംഗ് ഓപ്പറേഷന്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
  • പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍
  • ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീ;കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി അഡ്വ. ടി. സിദ്ദീഖ്
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show