OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു

  • Kalpetta
11 Jul 2026

കല്‍പ്പറ്റ: ലഹരിമരുന്നുകളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനായി സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം വയനാട് ജില്ലയില്‍ വ്യാപക പരിശോധന നടത്തി. 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' എന്ന പേരില്‍ എക്‌സ്സൈസ് ഇന്റലിജിന്‍സിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജില്ലയിലെ വിവിധ ലോഡ്ജുകള്‍, ബാറുകള്‍, കള്ള് ഷാപ്പുകള്‍, ലഹരി വില്‍പ്പന നടക്കാന്‍ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.സുല്‍ത്താന്‍ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനകള്‍ക്ക് വിവിധ സ്‌ക്വാഡുകള്‍ നേതൃത്വം നല്‍കി:

സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാബു സി.സിയുടെ നേതൃത്വത്തിലാണ് ബത്തേരിയില്‍ പരിശോധന നടന്നത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്ത്, സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍മാരായ അനീഷ് എ.എസ്, വിനോദ് പി.ആര്‍, റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, സുധീഷ് വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രമ്യ ബി.ആര്‍, ബിന്ദു കെ.കെ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 മാനന്തവാടി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി താലൂക്കില്‍ പരിശോധന നടത്തിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ്, ഇ.ഐ.& ഐ.ബി അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ. അനൂപ്, സുരേഷ് സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജോബിഷ് കെ.യു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

കല്‍പ്പറ്റ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു ജിയുടെ നേതൃത്വത്തിലാണ്‌വൈത്തിരി താലൂക്കില്‍റെയ്ഡ് നടന്നത്. സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) അനില്‍കുമാര്‍ ജി, എക്‌സൈസ് ഇന്റലിജന്‍സിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, വനിതാ സിവല്‍ എക്‌സൈസ് ഓഫീസര്‍ മുനീറ, സിവില്‍ എക്‌സൈസ് ഓഫിസര്‍ െ്രെഡവര്‍മാരായ മുനീര്‍ (ഇ.ഐ.& ഐ.ബി), സന്തോഷ് ടി.പി (കല്‍പ്പറ്റ റെയ്ഞ്ച്) എന്നിവരും ഉണ്ടായിരുന്നു.ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show