കള്ളാടി മണ്ണിടിച്ചില്‍:ഇന്ന് ഒരു മൃതദേഹം കണ്ടെത്തി; മരണം ഏഴായി
കള്ളാടി: കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്ത് നിന്നും നാലാം ദിവസം ഇന്ന് (ജൂലൈ 10) നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. പശ്ചിമബംഗാള്‍ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ ( 24 വയസ്, സര്‍വെയര്‍) മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
