OPEN NEWSER

Thursday 09. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്; അനീഷ്-സയന ദമ്പതിമാരുടെ വീട്ടിലെത്തി

  • Kalpetta
09 Jul 2026

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്  പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മൂന്ന് മക്കളും നഷ്ടമായ അനീഷ്-സയന ദമ്പതിമാരുടെ വീട്ടിലും അദ്ധേഹമെത്തി.  വിശേഷങ്ങള്‍ തിരക്കിയ പ്രതിപക്ഷ നേതാവിന് കുട്ടികളുടെ ഓര്‍മകള്‍ നിറഞ്ഞ മുറി കാണിച്ചുകൊടുത്തു. മക്കളുടെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും അദ്ദേഹം നോക്കിനിന്നു. 'സന്തോഷമായിരിക്കാന്‍' പറഞ്ഞ് പിണറായി വിജയന്‍ പുറത്തിറങ്ങുമ്പോഴേക്കും മറ്റുതാമസക്കാരുമെത്തി. എല്ലാവരുടെ വീട്ടിലും വരാനാകില്ലെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് അനീഷിന്റെയും സയനയുടെ വീട്ടിലെത്തിയതെന്നും പറഞ്ഞായിരുന്നു അദ്ധേഹത്തിന്റെ മടക്കം.


ടൗണ്‍ഷിപ്പൊരുക്കിയ മുന്‍മുഖ്യമന്ത്രി വീട്ടില്‍വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങള്‍ക്ക് വലിയ സന്തോഷമായതായും തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മടത്തെത്തി ട!ൗണ്‍ഷിപ്പിലെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും അനീഷും സയനയും പറഞ്ഞു.

 കഴിഞ്ഞ ഒന്നിനാണ് വീട്ടില്‍ പാലുകാച്ചി ഇവര്‍ താമസം ആരംഭിച്ചത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജന്‍ ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍, എ എന്‍ പ്രഭാകരന്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മലയാളി വിദ്യാര്‍ത്ഥിയുടെ 'മെക്കാനോവെബ്' സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ DPIIT അംഗീകാരം; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും അംഗീകാരം
  • ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്; അനീഷ്-സയന ദമ്പതിമാരുടെ വീട്ടിലെത്തി
  • കള്ളാടി മണ്ണിടിച്ചില്‍; മേപ്പാടി ചൂരല്‍മല റൂട്ടില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് അനുമതി
  • കള്ളാടി മണ്ണിടിച്ചില്‍; മൂന്നാംദിവസം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; തെരച്ചില്‍ തുടരുന്നു
  • കള്ളാടി മണ്ണിടിച്ചില്‍; മണ്ണ് മാറ്റുന്നത് പ്രതിസന്ധി: മന്ത്രി പി.കെ ബഷീര്‍
  • കള്ളാടി മണ്ണിടിച്ചില്‍ : ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ആറായി
  • കള്ളാടി മണ്ണിടിച്ചില്‍; അപകടമേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചു
  • കള്ളാടി മണ്ണിടിച്ചില്‍: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം അഞ്ചായി
  • ദുരന്തനിവാരണ പ്രവ!ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി എം.പി പ്രിയങ്ക ഗാന്ധി
  • കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം നാലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show