ദുരന്തനിവാരണ പ്രവ!ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി എം.പി പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: കള്ളാടി തുരങ്ക പാത നിര്‍മാണ പ്രദേശത്തെ മണ്ണിടിച്ചില്‍ മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം.പി പ്രിയങ്കാ ഗാന്ധി നിര്‍ദേശം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി. ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍, വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും മഴ തുടര്‍ന്നാല്‍ നിലവില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും എം.പി യോഗത്തില്‍ നിര്‍ദേശിച്ചു. മേപ്പാടിയില്‍ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ മുഴുവനായി ബാധിച്ചവെന്ന രീതിയില്‍ അപകടത്തെ പ്രചരിപ്പിക്കരുതെന്നും എം.പി പറഞ്ഞു.
അപകട മേഖലയിലെ രക്ഷാപ്രവര്‍ത്തനം, തെരച്ചില്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എം.പി യോഗത്തില്‍ നിര്‍ദേശിച്ചു. അപകടമുണ്ടായ പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തണം. കാണാതായവരുടെ ബന്ധുക്കള്‍ക്ക് പിന്തുണ നല്‍കണമെന്നും എം.പി പറഞ്ഞു. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും ഊര്‍ജിതമാക്കിയ ജില്ലാ ഭരണകൂടത്തെയും പൊലീസ്, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, അഗ്‌നിശമന സേന, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും എം.പി അഭിനന്ദിച്ചു. ദുരന്തനിവാരണ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. ജില്ലയില്‍ 81 മേഖലകളാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയതെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ടി. സിദ്ദീഖ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ കാര്‍ത്തിക്, ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹ!ര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
