OPEN NEWSER

Wednesday 08. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ ശാസ്ത്രീയനിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശന്‍

  • Kalpetta
08 Jul 2026

കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്ത് ശാസ്ത്രീയനിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. തുരങ്കപാത നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതി അനുമതിയിലെ കര്‍ശന വ്യവസ്ഥകള്‍ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കള്ളാടിആനക്കാംപൊയില്‍ തുരങ്കപാതാ നിര്‍!മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിന് എന്‍.!ഡി. ആര്‍. എഫ്, എസ്.!ഡി.ആര്‍.എഫ്, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല് സോണുകളായുള്ള  തെരച്ചിലിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത്. കാണാതായവര്‍ക്കായി ഇന്ന് (ജുലൈ 9) മീനാക്ഷിപുഴയിലും പരിശോധന നടത്തും. കള്ളാടിയില്‍ നടന്നത് ഒറ്റപ്പെട്ട അപകടമാണെന്നും ജില്ലയെ ഒന്നടങ്കം ബാധിച്ചുവെന്ന തരത്തില്‍ പ്രചാരണം നടത്തരുതെന്നും അത്തരം പ്രചാരണങ്ങള്‍ ജനങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട പ്രദേശത്തുള്ള മുഴുവന്‍ ആളുകളെയും ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പില്‍  പുനരധിവസിപ്പിച്ചവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും  പ്രദേശത്ത് വീണ്ടും പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവ!രെ പുനരധിവസിപ്പിക്കും. തുരങ്കപാതാ നിര്‍മാണ കരാറുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. 

അപകടത്തില്‍ ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.   മൃതദേഹങ്ങള്‍  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംബാം നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ (ജൂലൈ  നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പൊലീസ് എഫ്.ഐ.ആ!ര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രിമാരായ എ.പി അനില്‍കുമാര്‍ അഡ്വ ടി. സിദ്ദീഖ്, എം.എല്‍.എ ഐ.സി ബാലക!്യഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ ശാസ്ത്രീയനിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശന്‍
  • വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍
  • താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന് വിള്ളല്‍; യാത്രക്കാര്‍ ജാഗ്രത പാലിക്കണം
  • കള്ളാടി മണ്ണിടിച്ചില്‍; പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പാക്കും
  • വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • വയനാട് കള്ളാടി മണ്ണിടിച്ചില്‍: ആരോഗ്യവകുപ്പിന്റെ ഏകോപിത രക്ഷാപ്രവര്‍ത്തനം തുടരുന്നു; കണ്‍ട്രോള്‍ റൂം തുറന്നു
  • കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ തുടരുന്നു; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്‍ശിക്കും
  • കള്ളാടി മണ്ണിടിച്ചല്‍; നാല് സോണുകളായി തിരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • വയനാട് മണ്ണിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show