കള്ളാടി മണ്ണിടിച്ചല്‍; നാല് സോണുകളായി തിരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
കല്‍പ്പറ്റ: കള്ളാടി തുരങ്കപാതാ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവ!ര്‍ക്കുായി രണ്ടാ ദിവസവും തെരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. കള്ളാടി അപകട സ്ഥലവും മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടസ്ഥലം നാല് സോണുകളാക്കി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, സിവില്‍ ഡിഫന്‍സ് സേനകളുടെ നേതൃത്വത്തില്‍ ശാസ്ത്രീയ തെരച്ചിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. മേഖലയില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
തുരങ്കപാതാ നിര്‍മ്മണ സ്ഥലത്തു നിന്നും 200 മീറ്റര്‍ ചുറ്റളവിലാണ് ഇന്നലെ (ജൂലൈ 7) രാവിലെ 11.15ഓടെ മണ്ണിടിച്ചിലുണ്ടായത്. അപകട മേഖലയില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി. ഏഴ് മുതല്‍ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്. എന്‍.ഡി.ആര്‍.എഫ് 65, പൊലീസ് 100, സിവില്‍ ഡിഫന്‍സ്, ഫയര്‍ഫോഴ്‌സ് 158 ഉദ്യോഗസ്ഥര്‍ക്കൊപ്പം ഊരാളുങ്കല്‍ സൊസൈറ്റിയുടെ 52 തൊഴിലാളികള്‍ വിവിധ സന്നദ്ധസേനാ വളണ്ടിയര്‍മാര്‍, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദിനത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിച്ചിരുന്ന ഒരു ബസ് മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. വാഹനത്തില്‍ ജീവനക്കാരില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മീനാക്ഷി പാലത്തിന്റെ താഴ്ഭാഗത്തെ ഒരു വീടിനും പള്ളിയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണ് അനിയോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. മീനാക്ഷിപാലത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തശേഷം റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രി ടി സിദ്ദീഖ് നിര്‍ദേശം നല്‍കി.
രാത്രിയോടെ റോഡിലെ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കുകയും കാണാതായവര്‍ക്കായുള്ള തെരച്ചിലും നടത്തും. നാല് സോണുകളിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍, വാഹനങ്ങള്‍ രാത്രിയോടെ തന്നെ എത്തിച്ചു. അപകടത്തില്‍പ്പെട്ട മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയായി. രാത്രിയോടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെ!ഡിക്കല്‍ കോളേജിലെത്തിച്ച് എംബാം ചെയ്ത ശേഷം സംസ്ഥാന സര്‍ക്കാറിന്റെയും കൊങ്കണ്‍ റെയില്‍വെയുടെയും ഏകോപനത്തോടെ ബുധനാഴ്ച വിമാനമാര്‍ഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കാണാതായവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ചുമതല ജില്ലാ കളക്ടര്‍, ജില്ലാ മെഡ!ിക്കല്‍ ഓഫീസര്‍ എന്നിവര്‍ നിര്‍വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെയും തെരച്ചിലിന്റെയും ഏകോപനത്തിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
അപകട മേഖലയില്‍ രണ്ട് സ്‌നിഫര്‍ നായകളെയും രണ്ട് കഡ!ാവര്‍ നായകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ നടത്തി. അപകട മേഖല പ്രദേശങ്ങളിലെ 23 കുടുംബങ്ങളിലെ 76 പേരെ മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ സജ്ജീകരിച്ചി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശങ്ങളിലെ മറ്റ് താമസക്കാര്‍! ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറിയിട്ടുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ട് പേരില്‍ മൂന്ന് പേര്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങി. നിലവില്‍ അഞ്ച് പേരാണ് ചികിത്സയിലുള്ളത്.
മിംസ് ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ കാര്‍ത്തിക്, ജില്ലാ പോലീസ് മേധാവി ദേവ മനോഹര്‍, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അപകട മേഖലയില്‍ കര്‍ശന നിയന്ത്രണം
കള്ളാടി അപകട മേഖലയില്‍ തെരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി പ്രദേശത്ത് ആളുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ക!ര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാം ദിനം കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പൊതുജനങ്ങള്‍, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മേഖലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. വാഹനങ്ങള്‍ക്ക് മേപ്പാടി ടൗണ്‍, ബോച്ചേ എസ്‌റ്റേറ്റ് എന്നിവടങ്ങളിലും അപകട മേഖലയുടെ 500 മീറ്റര്‍ അകലെയും നിയന്ത്രണമുണ്ടാവും.
മരണപ്പെട്ടവര്‍!
1. ചന്ദ്ര ബാന്‍ (ഓപ്പറേറ്റര്‍) മദ്ധ്യപ്രദേശ്
2. ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍) ബീഹാര്‍
3. അന്‍മോല്‍ (തൊഴിലാളി) ജാര്‍ഖണ്ഡ്
ചികിത്സയില്‍ കഴിയുന്നവ!ര്‍
1. വിക്രം റാണ (കണ്‍സ്ട്രക്ഷന്‍ മാനേജര്‍) ഹിമാചല്‍ പ്രദേശ്
2. രാഹുല്‍ (എഞ്ചിനീയര്‍) ഹിമാചല്‍ പ്രദേശ്
3. മുഹമ്മദ് ഇംറാന്‍ (എക്‌സ്‌കവേറ്റര്‍! ഓപ്പറേറ്റര്‍) ബീഹാര്‍
4. രാകേഷ് ഗുച്ചൈത് (സ!ര്‍വേയര്‍) പശ്ചിമബംഗാള്‍
5. അസ്ഹറുദ്ദീന്‍ അന്‍സാരി (സര്‍വേയര്‍) ഉത്തര്‍പ്രദേശ്
ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു
കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ 04936 288750
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
