ഓപ്പറേഷന്‍ തൂഫാന്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ ലഹരി വേട്ട; എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ബത്തേരി: തുടര്‍ച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വന്‍ ലഹരി വേട്ട. വാണിജ്യ അളവില്‍ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യില്‍ വീട്ടില്‍, കെ.ഫഹദ് (25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എല്‍ 84 ഇ 6609 നമ്പര്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന്റെ വൈസറിനുള്ളില്‍ തുണി സഞ്ചിയില്‍ നിന്ന് 17.188 ഗ്രാം എം.ഡി.എം.എ യും സ്‌മോക്കിങ് ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.കഴിഞ്ഞ ദിവസം കോട്ടൂര്‍ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയില്‍ 124.39 ഗ്രാം എം.ഡി.എം.എയുമായി അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയും പിടികൂടിയിരുന്നു. ബത്തേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അമല്‍ പ്രസാദ്, അസി സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാംലാല്‍, സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അല്‍ത്താഫ്, സീമ തുടങ്ങിയവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
