കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
കല്‍പ്പറ്റ: വിളനാശം ഉണ്ടായാല്‍ കര്‍ഷകന് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അറിയിച്ചു. പദ്ധതിയില്‍ നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (ചേമ്പ്, ചേന, കാച്ചില്‍, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്) പയര്‍ വര്‍ഗ്ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍) പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ച മുളക്) എന്നീ വിളകള്‍ക്ക് പരിരക്ഷ ലഭിക്കും. കാലാവസ്ഥയുടെ ഡേറ്റയും ഓരോ വിളയ്ക്കുമുളള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നത്. കാറ്റ്, വെളളപ്പൊക്കം എന്നിവമൂലം വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
വിളകള്‍ ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ ഓരോ വിളകള്‍ക്കും വേണ്ട മുന്‍കരുതല്‍ നടപടികള്‍ കര്‍ഷകര്‍ പാലിക്കണം. നഷ്ടം സംഭവിച്ച് 72 മണിക്കൂറിനകം കര്‍ഷകര്‍ കൃഷിഭവന്‍ അല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കണം. ടോള്‍ ഫ്രീ നമ്പര്‍ 14447. ഡി.എസ്.സി, ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍, അക്ഷയകേന്ദ്രങ്ങള്‍, വി.എഫ്.പി. സി.കെ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യാം. ജാളയ്യ.ഴീ്.ശി വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരാണെങ്കില്‍ അതത് ബാങ്കുകള്‍ക്കും പദ്ധതിയില്‍ ചേര്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പടാം. ഫോണ്‍ 9995690707, 7306115853, 7558802789
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
