തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കും: മന്ത്രി ടി.സിദ്ധീഖ്
കല്‍പ്പറ്റ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി VB-G RAM G പദ്ധതി ആക്കി തൊഴിലുറപ്പിനെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പദ്ധതിയേയും ജീവനക്കാരേയും സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ അനുകൂല സമീപനം കൈകൊള്ളുമെന്നും കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് പറഞ്ഞു. മഹാത്മാഗാന്ധി എംപ്പോയ്‌മെന്റ് ഗ്യാരന്റി സ്‌കീം സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഗ്‌സ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡണ്ട് പി.പി ആലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഉഷാ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ ഹനീഫ, മെഗ്‌സ സംസ്ഥാന സെക്രട്ടറി എം എം മുഹ്‌സിന്‍,നാസര്‍ മണ്ണാര്‍ക്കാട്, ശാഫി പെരുവള്ളൂര്‍, ശരണ്യ മലപ്പുറം, ബോസ് മൂപ്പൈനാട് എന്നിവര്‍ സംസാരിച്ചു. ജോസ് പി ജോണ്‍ സ്വാഗതവും ഗിരീഷ് എം.കെ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
