കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
മേപ്പാടി: കള്ളാടി മണ്ണിടിച്ചല്‍ മേഖലയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര നാളെ (ജൂലൈ 25) ഉച്ചയ്ക്ക് ഒന്നിന് സന്ദര്‍ശിക്കും. തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിവിധ സേനാ വിഭാഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതിനായി ജില്ലാഭരണകൂടം വൈകിട്ട് മൂന്നിന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രിയങ്കഗാന്ധി പങ്കെടുക്കും. പരിപാടിയില്‍ റവന്യൂകൃഷി വകുപ്പ് മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ടി സിദ്ദീഖ്, എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
