ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച തടവുകാരിമരിച്ചു. തൃശിലേരി ചേക്കോട്ട് ഉന്നതിയിലെ പ്രിയയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ മോഷണക്കേസ് പ്രതിയായിരുന്നു പ്രിയ. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ ജൂലൈ 19 മുതല്‍ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞ് വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ജയിലിലെ ശുചിമുറിയില്‍ ഇവരെതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
