കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
മാനന്തവാടി: കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടിയുണ്ടായ അപകട തുടര്‍ന്ന് ചുരം വഴിയുള്ളത്തെ ഗതാഗതം പൂര്‍ണ്ണമായും ഏറെ നേരം തടസ്സപ്പെട്ടു. കുറ്റിയാടി ചുരത്തിലെ എട്ടാം വളവിലാണ് സംഭവം. െ്രെഡവറുടെ സമയോചിതമായ ഇടപെടലും മനഃസാന്നിധ്യവും കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.രാവിലെ 10:30ഓടെയാണ് സംഭവം. കുറ്റിയാടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തില്‍ വച്ച് ബസ്സിന്റെ ആക്‌സില്‍ പൊട്ടുകയും ഒപ്പം എയര്‍ പൈപ്പ് തകരുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് പത്ത് മീറ്ററോളം നിരങ്ങി നീങ്ങിയ ബസ് കൊക്കയിലേക്ക് പതിക്കാതെ, ഡ്രൈവര്‍ റോഡരികിലെ ഭിത്തിയിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നു.
?മറ്റൊരു ബസ് തകരാറിലായതിനെ തുടര്‍ന്ന് അതിലെ യാത്രക്കാരെക്കൂടി കയറ്റിയതിനാല്‍ അപകടസമയത്ത് ബസ്സില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു. പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ സുധീഷിന്റെ മനഃസാന്നിധ്യമാണ് ഇത്രയധികം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.
വന്‍ ദുരന്തത്തില്‍ നിന്നാണ് ജീവന്‍ തിരികെ കിട്ടിയത്, ഇതില്‍ വലിയ സന്തോഷമുണ്ടെന്നും ബസ്സിലെ കണ്ടക്ടര്‍ ഷാജി പ്രതികരിച്ചു.
ബസ് റോഡിന് കുറുകെ കിടക്കുന്നതിനാല്‍ നിലവില്‍ ചുരത്തില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം പൂര്‍ണ്ണമായും നിലച്ചിരുന്നു. പിന്നീട് ബസ് അരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
