പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
വൈത്തിരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ഐ.പി.സി , പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 17 വര്‍ഷത്തെ തടവും 160000 രൂപ പിഴയും വിധിച്ചു. അച്ചൂരാനം, അരിക്കാട് വീട്ടില്‍ വിനോദ് @വിനോച്ചന്‍ (52)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആര്‍ സുനില്‍ കുമാര്‍ ശിക്ഷിച്ചത്. 2024 ഓഗസ്റ്റിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ വൈത്തിരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.വി പ്രശോബ് കേസില്‍ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. രാംകുമാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
