ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍
വെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില്‍ നന്ദു (27), പന്തിപൊയില്‍ അയിക്കാരന്‍ വീട്ടില്‍ സുബൈര്‍ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ പി.സി. റോയിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ ലഹരി കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
താമരശ്ശേരി ഭാഗത്തു നിന്നും അഞ്ചാം മൈല്‍ ഭാഗത്തേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന ലഹരിമരുന്നുകളാണ് പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 2 മില്ലിഗ്രാം എംഡിഎംഎ, 13 ഗ്രാം ഹാഷിഷ് ഓയില്‍, 22 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ജില്ലയില്‍ ലഹരിമാഫിയക്കെതിരെ പോലീസ് നടപ്പിലാക്കിവരുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ ' ഭാഗമായി നടത്തിയ കര്‍ശന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
