OPEN NEWSER

Friday 17. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

  • Mananthavadi
17 Jul 2026

മാനന്തവാടി: പൊരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു. പൊതു സമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാര്‍ക്കിലെ ' പുഷ്പന്‍ നഗറില്‍' സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ പുഷ്പന്‍ പതാക ഉയര്‍ത്തി. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. പാടിച്ചിറ രവിശശി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ഷിജി ഷിബു ക്യാപ്റ്റനായ കൊടിമര ജാഥയും പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കെ ആര്‍ ജിതിന്‍ ക്യാപ്റ്റനായുള്ള പതാക ജാഥയും വടുവഞ്ചാല്‍ ഷാജി രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എം രമേശ് ക്യാപ്റ്റനായ കപ്പികയര്‍ ജാഥയും മാനന്തവാടി എല്‍എഫ് കവലയില്‍ സംഗമിച്ച് പ്രകടനമായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്. 


    പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടക സമിതി ചെയര്‍മാന്‍ ടി കെ പുഷ്പനും കപ്പികയര്‍ സംഘാടക സമിതി ട്രഷറര്‍ പി ടി ബിജുവും ഏറ്റുവാങ്ങി.   ശനി രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി  243 പ്രതിനിധികളും പ്രൊഫഷണല്‍ വിഭാത്തില്‍ അഞ്ചും തമിഴ്‌നാട് നീലഗിരിയില്‍ നിന്നുള്ള അഞ്ചു സൗഹാര്‍ദ്ദ പ്രതിനിധികളുമുണ്ടാകും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
  • കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളില്‍ അലര്‍ട്ട്
  • പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show