ബയോഫോര്ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന് റിസര്ച്ച് ഫൗണ്ടേഷന്
കല്പ്പറ്റ: വയനാട് ജില്ലയിലെ ഗോത്ര വിഭാഗങ്ങള് ഉള്പ്പെടെയുള്ള ജനവിഭാഗങ്ങള്ക്ക് പോഷകാഹാര ലഭ്യത, ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബയോഫോര്ട്ടിഫൈഡ് കിഴങ്ങ് വിള സംരംഭത്തിന് എം.എസ്. സ്വാമിനാഥന് റിസര്ച്ച് ഫൗണ്ടേഷനില് തുടക്കമായി. ഐസിഎആര്-സെന്ട്രല് പ്ലാന്റേഷന് ക്രോപ്സ് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ 'ബയോഫോര്ട്ടിഫൈഡ്' കിഴങ്ങ് വിള ഇനങ്ങളുടെ, പ്രത്യേകിച്ച് മധുരക്കിഴങ്ങിന്റെ കൃഷി വ്യാപനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് കര്ഷക ഗ്രൂപ്പുകളെയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
കൂടാതെ ജില്ലയിലെ മൂന്ന് ബ്ലോക്കിലെ 22 ജെഎല്ജികള്ക്കും ഒരു പ്രൊഡ്യൂസര് ഗ്രൂപ്പിനുമായി 855 കിലോഗ്രാം വരദ ഇനത്തില്പ്പെട്ട ഇഞ്ചി വിത്ത്, 3777 കിലോ പ്രതിഭ ഇനത്തിലുള്ള മഞ്ഞള് വിത്ത് എന്നിവ വിതരണം ചെയ്തു. 19.3 ഏക്കറില് നടത്തുന്ന കൃഷിയില് 100 വനിതാ കര്ഷകരും ഉള്പ്പെടുന്നുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് പരിപാടിയുടെ ഉദ്ഘാടനം നിര്വഹിച്ചു, എം എസ് എസ് ആര് എഫ് ഡയറക്ടര് നീരജ് ജോഷി അധ്യക്ഷനായ പരിപാടിയില് ഡോ.സി. തമ്പാന്, ഡോ.എം.എസ് സജീവ് , ഡോ.സുനില് കുമാര്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്ഡിനേറ്റര് കെ. പി ജയചന്ദ്രന് തുടങ്ങിയവര് സംസാരിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
