സെന്‍സസ്: ഹൗസ് ലിസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30 വരെ
കല്‍പ്പറ്റ: സെന്‍സസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30വരെ തുടരും. ജൂലൈ ഒന്നു മുതലാണ് ജില്ലയില്‍ വീടുകളുടെ വിവരശേഖരണം ആരംഭിച്ചത്. സെന്‍സസിന്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിങ്ങില്‍ വീടുകളുടെ പട്ടിക തയാറാക്കല്‍, വീടുകളുടെ സെന്‍സസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങള്‍, ആസ്തി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. സെന്‍സസ് 2027 ന് എച്ച്എല്‍ഒ മൊബൈല്‍ ആപ്പാണ് ഉപയോഗിക്കുന്നത്. വ്യക്തികള്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നല്‍കേണ്ടത്. സെന്‍സസ് ജോലികള്‍ക്കായി ഫീല്‍ഡില്‍ വരുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് പരിപൂര്‍ണ പിന്തുണയും സഹകരണവും പൊതുജനങ്ങള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
