വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ ജൂലൈ 18 വരെ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാരസാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് ഹോംസ്‌റ്റേ, റിസോര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. എടക്കല്‍ ടൂറിസം കേന്ദ്രം, മുനീശ്വരം കുന്ന്, കുറുവാ ദ്വീപ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8,9,10,11,12,13 വാര്‍ഡുകളില്‍
വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിംഗ്, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണ് നീക്കത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 51, 55 പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
