OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം

  • S.Batheri
12 Jul 2026

പുല്‍പ്പള്ളി: കടമാന്‍ തോട് പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി  പ്രദേശങ്ങളിലെ കടുത്ത വരള്‍ച്ചയ്ക്കും കുടിവെള്ളക്ഷാമത്തിനും ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കടമാന്‍തോട് പദ്ധതി. കബനി നദിയുടെ പ്രധാന പോഷക തോടായ കടമാന്‍ തോടിന് കുറുകെ പുല്‍പ്പള്ളിയില്‍ ഡാം നിര്‍മ്മിച്ച് ജലം സംഭരിക്കാനാണ് ഈ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്. മേഖലയിലെ കര്‍ഷകര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത വരള്‍ച്ച തടയുന്നതിന് ഏകദേശം2000 ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചനം നടത്തുന്നതിനും കുടിവെള്ളക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുമായിട്ടുള്ള പദ്ധതിക്ക് ഏകദേശം 28 മീറ്റര്‍ ഉയരത്തിലും 293 മീറ്റര്‍ നീളത്തിലും അണക്കെട്ട് നിര്‍മിക്കാനാണ് ഡ്രാഫ്റ്റ് പ്രൊപ്പോസല്‍. ജലനഷ്ടം പരമാവധി കുറയ്ക്കുന്നതിനായി തുറന്ന കനാലുകള്‍ക്ക് പകരം പൈപ്പുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ ചില പരിസ്ഥിതിവാദികളുടെയും പ്രദേശവാസികളുടെയും എതിര്‍പ്പുകള്‍ ഉയര്‍ന്ന വരുന്നുണ്ട്. എങ്കിലും ഏറ്റെടുക്കുന്ന ഭൂമിക്ക് കര്‍ഷകന് മതിയായ നഷ്ടപരിഹാരം നല്‍കിനല്‍കിക്കൊണ്ട് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം. ഒഴിപ്പിക്കപ്പെടുന്ന  കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചുകൊണ്ടും നാടിന്റെ പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയില്‍ പദ്ധതിആരംഭിക്കണം.എല്‍ഡിഎഫ് സര്‍ക്കാര്‍ 2.34 കോടി രൂപ ഡിപിആര്‍ തയ്യാറാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.ഡിപിആര്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പുല്‍പ്പള്ളി പ്രദേശത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജലക്ഷാമം പരിഹരിക്കുന്നതിനും കടമാന്‍തോട് പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍  ത്വരിതപ്പെടുത്തിപദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നു കര്‍ഷകസംഘം വയനാട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട്  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


 പുല്‍പ്പള്ളി ടൗണില്‍ നടന്ന സമാപന സമ്മേളനം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി ജി പ്രത്യുഷ് അദ്ധ്യക്ഷത വഹിച്ചു സി പി എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ഒ ആര്‍ കേളു ,വത്സന്‍ പനോളി, ബൈജു നമ്പിക്കൊല്ലി, എം എസ് സുരേഷ് ബാബു, ടി.കെ ശിവന്‍ ,ജസ്റ്റിന്‍ ബേബി ,സണ്ണി ജോസഫ്, രുഗ്മണി സുബ്രമണ്യന്‍, സുരേഷ് താളൂര്‍, എന്നിവര്‍ പ്രസംഗിച്ചുസമ്മേളനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി ടൗണില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു

ഫോട്ടോ: കര്‍ഷകസംഘം സമാപന സമ്മേളനം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show