OPEN NEWSER

Wednesday 15. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തൂഫാന്‍; എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

  • S.Batheri
15 Jul 2026

ബത്തേരി: എം.ഡി.എം.എ ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. നായ്ക്കട്ടി സ്വദേശികളായ തേര്‍വയല്‍ വീട്ടില്‍, സഫ്‌നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടില്‍, അബ്ദുള്‍ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കര്‍ണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്‌നാസിന്റെ അരയില്‍ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീന്‍ സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച നിലയിലാണ് 23.983 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
ബത്തേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, യദു ഗോപാല്‍, എഎസ്‌ഐ മാരായ അശോകന്‍, ശ്യാം ലാല്‍, സന്തോഷ്, എസ്.സി.പി.ഓ ദിവാകരന്‍ എന്നിവരാണ് പരിശോധന നടത്തിയത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തൂഫാന്‍; എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
  • വയനാട് കാഞ്ഞിരത്തിനാല്‍ ഭൂസമരം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ കുടുംബം
  • കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രദേശത്ത് ആനശല്യം രൂക്ഷം
  • ദ്വാരകയില്‍ പരസ്യ മദ്യപാനവും നഗ്‌നനതാ പ്രദര്‍ശനവും: വിദ്യാര്‍ത്ഥികളും വ്യാപാരികളും ദുരിതത്തില്‍
  • കുടുംബശ്രീ ലോകോത്തര വിപണികള്‍ക്കൊപ്പം അഭിവൃദ്ധിപ്പെട്ടു: മന്ത്രി കെ.എം ഷാജി
  • കെഎസ്ആര്‍ടിസിയിലെ 'ഫ്രീ' യാത്ര; തേങ്ങയും വെളിച്ചെണ്ണയും വാങ്ങാന്‍ വയനാട്ടില്‍ നിന്നും കുറ്റിയാടിയിലേക്ക് വണ്ടി കയറി വീട്ടമ്മമാര്‍!
  • സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show