OPEN NEWSER

Thursday 16. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  • S.Batheri
16 Jul 2026

മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നിരവധി  മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോഴിക്കോട് ഓമശ്ശേരി സ്വദേശി പുല്ലാമ്പാടിപറമ്പില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ മുഹമ്മദ് ഹനീഫ ആണ് അറസ്റ്റിലായത്. ഈ കേസിലെ നൈജീരിയന്‍ പ്രതിയുമായി നേരിട്ട് ബന്ധമുള്ളയാളയാണ് ഇയാള്‍. ഈ കേസില്‍ 6 പേര്‍ നേരത്തെ പിടിയിലായിരുന്നു.  വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഞ ച ബൈജുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ശ്രീജ മോള്‍ പി എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാദ് പി എസ്,  ബേസില്‍ സി.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വീരന്‍ കോയ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
  • ബയോഫോര്‍ട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
  • വിദഗ്ധ സമിതി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു
  • സെന്‍സസ്: ഹൗസ് ലിസ്റ്റിങ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 30 വരെ
  • 'കനിപ്പന്തല്‍ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17 ന്
  • ഓപ്പറേഷന്‍ തൂഫാന്‍; എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് ജില്ലയിലെ ക്വാറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു
  • സ്‌കൂട്ടര്‍ മോഷണം ; യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show