OPEN NEWSER

Sunday 19. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84 ലക്ഷം രൂപ പോലീസ് പിടികൂടി

  • S.Batheri
19 Jul 2026

ബത്തേരി: രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84,50,000 രൂപ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും മുത്തങ്ങയില്‍ നടത്തിയ പരിശോധനയിലാണ്  പണം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ പുതുപ്പാടി, കെട്ടുമ്മല്‍ വീട്ടില്‍ ഒ.ഡി. രമീഷ്(33), ഈങ്ങാപ്പുഴ, തെക്കുംപാടം വീട്ടില്‍, ടി. റഹ്മാന്‍ (36)  എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ഭാഗത്തുനിന്നും വന്ന കെഎല്‍ 44 ഇ 6078 നമ്പര്‍ ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. പണം ലോറിയിലെ ക്യാബിന്റെ ഉള്ളില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നിയമാനുസൃതമായ യാതൊരു രേഖകളുമില്ലാതെയായിരുന്നു ഇവര്‍ പണം കടത്തിയത്. സബ്ബ്  ഇന്‍സ്‌പെക്ടര്‍ ജെസ്വിന്‍ ജോയ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ജോഫിന്‍ മാത്യു, പി.ജി. രാജീവ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രേഖകളില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന 84 ലക്ഷം രൂപ പോലീസ് പിടികൂടി
  • ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരുമെന്ന് വി.വസീഫ്
  • ബീനാച്ചി-പനമരം റോഡില്‍ അരിവയല്‍-നടവയല്‍-പള്ളിത്താഴെ റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തില്‍; ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ പദ്ധതി, 83.50 കോടിയായി ചെലവ് ഉയര്‍ന്നിട്ടും 12.67 കോടിയുടെ ബാലന്‍സ് പ്രവ
  • രക്തംവാര്‍ന്ന് ആദിവാസി ബാലന്റെ മരണം; പോലീസ് നടപടി മനസാക്ഷിയെ നടുക്കുന്നത്: കര്‍ശന നടപടി സ്വ!ീകരിക്കണം: സിപിഐഎം
  • പോക്‌സോ കേസ് ; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കള്‍ പിടിയില്‍
  • ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
  • കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 6 ജില്ലകളില്‍ അലര്‍ട്ട്
  • പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്‌സൈറ്റുകളില്‍ അറിയാം
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • പുളളിമാന്‍ വേട്ട: പ്രതി കീഴടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show