ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരുമെന്ന് വി.വസീഫ്
മാനന്തവാടി: ഡിവൈഎഫ്‌ഐ പൊതുചോര്‍ വിതരണം തുടരുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വസീഫ്. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡിവൈഎഫ്‌ഐയുടെ പൊതിചോര്‍ വിതരണ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ്. എല്ലാം മുടക്കുക എന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഡിവൈഎഫ്‌ഐ നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് പ്രതിദിനം ആശുപത്രികളില്‍ പൊതി ചോര്‍ നല്‍കുന്നത്. ചോറ് വിതരണത്തിന് ഒരു ദിവസം പോലും ഡിവഐഎഫ്‌ഐ മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ക്ക് വേണ്ടി 20 കോടിയിലധികം രൂപ അധ്വാനത്തിലൂടെ കണ്ടെത്തിയവരാണ്. എന്നും ജനങ്ങള്‍ക്കിടയിലാണ് ഡിവൈഎഫ്‌ഐ. ഇന്നത്തെ ആഭ്യന്തര മന്ത്രിയായിട്ടുള്ള രമേശ് ചെന്നിത്തല പോലും ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പരിപാടി മാതൃകാ പരിപാടിയാണെന്ന് പറഞ്ഞ് അഭിനന്ദിച്ചതാണ്. പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ചോറ് സര്‍ക്കാര്‍ മുടക്കരുതെന്നും വസീഫ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
